ബുലന്ദ്ഷഹർ: ഉത്തർ പ്രദേശിലെ ബുലന്ദ്ഷഹറിൽ രണ്ട് ഹിന്ദു സന്യാസിമാരെ വെട്ടിക്കൊലപ്പെടുത്തി. ജഗദീഷ് രംഗി ദാസ് (55), ഷേർ സിംഗ് സേവാ ദാസ്(45) എന്നിവരാണ് കൊല്ലപ്പെട്ടത്. ക്ഷേത്രത്തിലെ താത്ക്കാലിക താമസ സ്ഥലത്ത് വച്ചാണ് ഇവർ ആക്രമിക്കപ്പെട്ടത്.
കൊലപാതകിക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പൊലീസിനോട് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ നിമിഷങ്ങൾക്കകം പ്രതി രാജുവിനെ പൊലീസ് പിടികൂടി. ഇയാൾ മയക്കുമരുന്നിന് അടിമയാണെന്ന് പൊലീസ് പറഞ്ഞു. ഇയാൾ എല്ലായ്പ്പോഴും ലഹരി ഉപയോഗിക്കുന്ന ആളാണെന്നും പൊലീസ് വെളിപ്പെടുത്തി. ഇയാളെ വിശദമായി ചോദ്യം ചെയ്ത ശേഷമേ കൂടുതൽ വിവരങ്ങൾ ലഭിക്കൂവെന്നും പൊലീസ് പറഞ്ഞു.
മഹാരാഷ്ട്രയിലെ പാൽഘറിൽ കള്ളന്മാരെന്ന് ആരോപിച്ച് സന്യാസിമാരെ കൊലപ്പെടുത്തിയതിന് പിന്നാലെ ഉണ്ടായിരിക്കുന്ന ഈ സംഭവം സന്യാസി സമൂഹത്തിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.












Discussion about this post