ഗുജറാത്തിലെ സൂററ്റിൽ പോലീസുകാർക്ക് നേരെ അന്യസംസ്ഥാന തൊഴിലാളികളുടെ ആക്രമണം.സമീപത്തുള്ള കെട്ടിടങ്ങൾക്കു നേരെയും ആക്രമണമുണ്ടായിട്ടുണ്ട്. അക്രമത്തിൽ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്ന് ദേശീയമാധ്യമങ്ങൾ വെളിപ്പെടുത്തി.ചൊവ്വാഴ്ച രാവിലെ, സൂററ്റിലെ ദിണ്ടോളി മേഖലയിൽ ലോക്ഡൗൺ പരിശോധനയ്ക്ക് ഇറങ്ങിയ പോലീസുദ്യോഗസ്ഥർക്കു നേരെയാണ് ആക്രമണമുണ്ടായത്.സംഭവത്തിൽ അഞ്ചു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പോലീസ് കൺട്രോൾ റൂം വാഹനത്തിന് നേരെ നടന്ന കല്ലേറിൽ ഒരു പോലീസുകാരന് പരിക്ക് പറ്റിയതായി പോലീസ് അധികാരികൾ അറിയിച്ചു. ആളുകൾ കൂട്ടം കൂടി നിൽക്കുന്നത് കണ്ട് അവരെ പിരിച്ചുവിടാൻ എത്തിയതായിരുന്നു കൺട്രോൾറൂം വാഹനത്തിലെ ഉദ്യോഗസ്ഥർ. പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടപ്പോൾ ക്ഷുഭിതരായ തൊഴിലാളികൾ പോലീസുകാരെ ആക്രമിക്കുകയായിരുന്നു.
Discussion about this post