ഇന്ത്യയിൽ മതസ്വാതന്ത്ര്യം കുറയുന്നുവെന്ന് യു.എസ്.സി.ഐ.ആർ.എഫ് എന്ന അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനുള്ള അമേരിക്കൻ കമ്മീഷന്റെ വാർഷിക റിപ്പോർട്ടിലെ നിരീക്ഷണം പാടെ തള്ളി കേന്ദ്രസർക്കാർ.ഗൂഢമായ ഉദ്ദേശ്യം വച്ചു പുലർത്തുന്ന, പക്ഷപാതപരമായ ഒരു കമ്മീഷന്റെയും റിപ്പോർട്ട് അംഗീകരിക്കുന്നില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.
“യു.എസ്.സി.ഐ.ആർ.എഫിന്റെ ഇന്ത്യാ വിരുദ്ധ പരാമർശങ്ങൾ പുത്തരിയൊന്നുമല്ല. ഇന്ത്യ അത് തള്ളിക്കളയുന്നു.തെറ്റിദ്ധാരണയുണ്ടാക്കുന്ന അവരുടെ നിരീക്ഷണങ്ങൾ ഇപ്പോൾ പുതിയ തലത്തിൽ എത്തിയിരിക്കുന്നു.അവരുടെ ഉദ്ദേശം എന്താണെന്ന് ഞങ്ങൾക്ക് വ്യക്തമാണ്.എന്തു തന്നെയായാലും ശരി, പക്ഷപാതപരവും ഗൂഡമായ ഉദ്ദേശ്യം വച്ചു പുലർത്തുന്നതുമായ ഒരു റിപ്പോർട്ടിനും ഇന്ത്യ ഇപ്പോൾ വില കൊടുക്കുന്നില്ല.”എന്ന് വിദേശകാര്യ വക്താവ് അനുരാഗ ശ്രീവാസ്തവ വെളിപ്പെടുത്തി. മതസ്വാതന്ത്ര്യം ഇല്ലാത്ത 14 രാജ്യങ്ങളുടെ പട്ടികയിൽ യു.എസ്.സി.ഐ.ആർ.എഫ് ഇന്ത്യയേയും ഉൾപ്പെടുത്തിയിരുന്നു.












