തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് വേണ്ടി ഇത്തവണ വാര്‍ഡ് വിഭജനമുണ്ടാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമയത്തു തന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കണമെന്നും അതിനാലാണ് വാര്‍ഡ് വിഭജനം വേണ്ട എന്ന് വെക്കാന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊറോണ മൂലം വാര്‍ഡ് വിഭജന നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ മുന്‍പുണ്ടായിരുന്ന വാര്‍ഡുകള്‍ വെച്ച് തന്നെയാകും ഇക്കുറിയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുക. ഇതിനായി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറുടെ അനുമതി തേടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Discussion about this post