കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ സിദ്ദോപോര് ബാദ്ദിദ്ധ വില്ലേജില്‍ സിപിഎം-തൃണമൂല്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റമുട്ടലില്‍ ഒരു സിപിഎം പ്രവര്ത്തകന് കൊല്ലപ്പെട്ടു. ആറ് തൃണമൂല്‍ പ്രവര്‍ത്തകരും, എട്ട് സിപിഎം പ്രവര്‍ത്തകരും ഉള്‍പ്പടെ 14 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
നെല്‍കര്‍ഷകര്‍ക്ക് മിനിമം കൂലി വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സിപിഎം മേഖലയില്‍ സമരത്തിലായിരുന്നു. ദിവസക്കൂലി 150 രൂപയായിരുന്നത് 180 രൂപയാക്കണമെന്നാണ് സിപിഎമ്മിന്റെ ആവശ്യം. സമരത്തിനെതിരെ ടിഎംസി രംഗത്തെത്തിയതാണ് സംഘര്‍ഷത്തിന് കാരണമായത്.
Discussion about this post