മലപ്പുറം: മലപ്പുറത്ത് നിരോധനാജ്ഞ ലംഘിച്ച് അന്യസംസ്ഥാന തൊഴിലാളികളുടെ പായിപ്പാട് മോഡല്‍ പ്രകടനം. ഇന്നുരാവിലെ ഒരു മുന്നറിയിപ്പുമില്ലാതെയാണ് തൊഴിലാളികള്‍ സംഘടിച്ച് പ്രകടനം നടത്തിയത്.
നാട്ടിലേക്ക് മടങ്ങിപ്പോകാനുള്ള സംവിധാനം ഒരുക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രകടനം. സ്ഥലത്തെത്തിയ പൊലീസ് ഇവരെ കാര്യംപറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചെങ്കിലും വിജിയിച്ചില്ല. തുടർന്ന് ലാത്തിവീശി അന്യസംസ്ഥാനക്കാരെ പിരിച്ചുവിടുകയായിരുന്നു. ആരെയെങ്കിലും കസ്റ്റഡിയിലെടുത്തിട്ടുണ്ടോ എന്ന വ്യക്തമല്ല.
നിലവില്‍ സ്ഥിതിഗതികള്‍ ശാന്തമാണ്. കൂടുതല്‍ കൂടുതല്‍ പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.
പ്രകടനം നടത്താന്‍ ഇവരെ ആരെങ്കിലും പ്രേരിപ്പിച്ചിരുന്നോ എന്ന് വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post