തിരുവനന്തപുരം: ഉറവിടം വ്യക്തമാകാത്ത കൊവിഡ് ബാധിതരുടെ എണ്ണം സംസ്ഥാനത്ത് വർദ്ധിക്കുന്നത് ആശങ്കയുണർത്തുന്നു. തിരുവനന്തപുരത്ത് ഇന്നലെ രോഗം സ്ഥിരീകരിച്ച രണ്ട് പേർക്കും എവിടെ നിന്നാണ് രോഗം പകർന്നത് എന്നത് വ്യക്തമല്ല. നെയ്യാറ്റിൻകര സ്വദേശിക്കും കന്യാകുമാരി സ്വദേശിക്കുമാണ് ഇന്നലെ തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചത്.
രക്തം ഛർദിച്ചതിനെ തുർന്നാണ് 48കാരനെ 27ന് റോളണ്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 28ന് നിംസിലേക്ക് മാറ്റി. ഇയാൾ ഇപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കടുത്ത ന്യൂമോണിയ ബാധിച്ച നിലയിൽ 27ആം തീയതിയാണ് കന്യാകുമാരി സ്വദേശിയെ പാറശ്ശാല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 28ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിച്ചെങ്കിലും പിന്നീട് നിംസിലേക്ക് കൊണ്ടുപോയി. തുടർന്ന് ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചു. രണ്ട് രോഗികളും ഒരേസമയം നിംസിലെ ഐസോലേഷൻ വാർഡിലുണ്ടായിരുന്നു.
ഈ സാഹചര്യത്തിലാണ് ആരോഗ്യ പ്രവർത്തകരെയും പൊലീസുകാരെയും നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചത്. രോഗിയുടെ അടുത്ത ബന്ധുവുമായി ഇടപടകിയ പൊലീസുകാരാണ് നിരീക്ഷണത്തിലുള്ളത്.
Discussion about this post