ഇടുക്കി : മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് ഇടുക്കി എം.പി ഡീൻ കുര്യാക്കോസ്.ഡീൻ ഇടുക്കിയിൽ നടത്തുന്ന ഉപവാസ സമരത്തെ കുറിച്ച് മാധ്യമങ്ങൾ ചോദ്യങ്ങളുന്നയിച്ചപ്പോൾ അതിനെ കുറിച്ച് ഒന്നും പറയാനില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.ഇടുക്കിയിൽ നിലനിൽക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് അങ്ങേയ്ക്ക് ഒന്നും പറയാനില്ലെങ്കിൽ തനിക്കും ജനങ്ങൾക്കും കുറച്ചു പറയാനുണ്ടെന്ന് ഡീൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
നിലവിൽ ഇടുക്കിയിൽ കോവിഡ് പരിശോധനാ ലാബുകളൊന്നും ഇല്ല.അതിനാൽ കോട്ടയം ജില്ലയിലാണ് ഇടുക്കി ജില്ലയിലെ കോവിഡ് പരിശോധനകൾ നടക്കുന്നത്. പരിശോധനയുടെ ഫലങ്ങൾ ഇത് മൂലം വളരെ വൈകിയാണ് ലഭിക്കുന്നത്. ജനകീയ പ്രശ്നങ്ങൾ ഉയർത്തി സമരം ചെയ്യുമ്പോഴും വീഴ്ചകൾ ചൂണ്ടി കാട്ടുമ്പോഴും മുഖ്യമന്ത്രി കാണിക്കുന്ന ജനാധിപത്യ ബോധമില്ലാത്ത അസഹിഷ്ണുതയെ സംബന്ധിച്ച് തനിക്കും ‘ഒന്നും പറയാനില്ല’ എന്ന് ഡീൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.ജനങ്ങളുടെ ആശങ്കകളോട് മറുപടി പറയുന്നതിൽ ഒരൽപ്പം ജനാധിപത്യ മര്യാദയാകാമെന്നും ഡീൻ കൂട്ടിച്ചേർത്തു













Discussion about this post