ഉത്തര കൊറിയൻ ഭരണാധികാരിയായ കിം ജോങ് ഉൻ സുരക്ഷിതനാണ് എന്നറിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.കിം മടങ്ങി വന്നെന്ന് തെളിയിക്കുന്ന സുൻഷോണിലെ ഫാക്ടറി ഉദ്‌ഘാടനത്തിൽ നാട മുറിക്കുന്ന ചടങ്ങിന്റെ ചിത്രങ്ങൾ ട്രംപ് പങ്കുവെച്ചു.
കിം ജോങ്ങ് രോഗബാധിതനാണെന്ന് മുതൽ മരിച്ചുപോയെന്ന് വരെ പാശ്ചാത്യ മാധ്യമങ്ങൾ പ്രചരിപ്പിച്ചിരുന്നു.അമേരിക്കൻ പത്രങ്ങളായിരുന്നു ഇക്കാര്യത്തിൽ ഏറ്റവും മുന്നിൽ. ഉത്തര കൊറിയയുടെ സ്ഥാപകനും കിമ്മിനെ മുത്തച്ഛനുമായ കിം ഇൽ സുങ്ങിന്റെ ജന്മദിന ചടങ്ങിനു പോലും കിം ജോങ്ങ് ഉൻ കിട്ടാതിരുന്നത് ആണ് പാശ്ചാത്യ മാധ്യമങ്ങളുടെ സംശയത്തിന് ഇടയാക്കിയത്.








