ഡൽഹി: കശ്മീരിലെ ഹന്ദ്വാരയിൽ ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച സൈനികർക്ക് ആദരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഹന്ദ്വാരയിൽ വീരമൃത്യു വരിച്ച നമ്മുടെ ധീരരായ സൈനികർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും ആദരം. അവരുടെ പോരാട്ടവീര്യവും ത്യാഗവും വെറുതെയാകില്ല. അവർ അങ്ങേയറ്റം ആത്മാർത്ഥതയോടെ രാഷ്ട്രസേവനം ചെയ്തു. നമ്മുടെ പൗരന്മാരെ സംരക്ഷിക്കാൻ അക്ഷീണപരിശ്രമം നടത്തി. അവരുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അനുശോചനം.‘ അദ്ദേഹം ട്വീറ്റ് ചെയ്തു.
Tributes to our courageous soldiers and security personnel martyred in Handwara. Their valour and sacrifice will never be forgotten. They served the nation with utmost dedication and worked tirelessly to protect our citizens. Condolences to their families and friends.
— Narendra Modi (@narendramodi) May 3, 2020
കശ്മീരിലെ ഹന്ദ്വാരയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു കേണലും ഒരു മേജറും ഒരു പൊലീസ് ഉദ്യോഗസ്ഥനുമടക്കം അഞ്ച് സുരക്ഷാ സൈനികർ വീരമൃത്യു വരിച്ചിരുന്നു. രണ്ട് ഭീകരരെയും സൈന്യം വകവരുത്തിയിരുന്നു.
ഒരു ഗ്രാമവാസിയുടെ വീട്ടിനുള്ളിൽ കടന്ന ഭീകരർ ജനങ്ങളെ ബന്ദികളാക്കാൻ ശ്രമിക്കവെ സൈന്യം ആ ശ്രമം പരാജയപ്പെടുത്തുകയായിരുന്നു. ഇതിനിടെ നടന്ന ഏറ്റുമുട്ടലിലാണ് സൈനികർ വീരമൃത്യു വരിച്ചത്. സൈനികർ വീരമൃത്യു വരിച്ചുവെങ്കിലും വീട്ടിനുള്ളിൽ അകപ്പെട്ട ജനങ്ങളെ മുഴുവൻ മോചിപ്പിക്കാൻ സാധിച്ചിരുന്നു.
Discussion about this post