തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയ കൊവിഡ് കേസുകൾ ഇല്ലെങ്കിലും നാല് സ്ഥലങ്ങൾ കൂടി കൊവിഡ് ഹോട്ട് സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തി. വയനാട് ജില്ലയിലെ മാനന്തവാടി, എറണാകുളം ജില്ലയിലെ എടക്കാട്ടുവയല്‍ പഞ്ചായത്ത്, മഞ്ഞള്ളൂര്‍ പഞ്ചായത്ത്, ഇടുക്കി ജില്ലയിലെ ശാന്തന്‍പാറ പഞ്ചായത്ത് എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. ഇതൊടേ സംസ്ഥാനത്തെ ആകെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 84 ആയി.
വയനാട് മാനന്തവാടി സ്വദേശിക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചതോടെയാണ് വയനാട് ജില്ലയില്‍ പുതിയ ഹോട്ട് സ്‌പോട്ടുണ്ടായത്. ഇയാളുടെ റൂട്ട് മാപ്പും ജില്ലാ ഭരണകൂടം പുറത്ത് വിട്ടിട്ടുണ്ട്. കോട്ടയത്ത് കോവിഡ് സ്ഥിരീകരിച്ച ആളുടെ പ്രാഥമിക സമ്പർക്കം എറണാകുളം ജില്ലയിലെ എടക്കാട്ടുവയല്‍, മഞ്ഞള്ളൂര്‍ പഞ്ചായത്തുകളിൽ ഉണ്ടായിട്ടുണ്ട്. ഇതോടെ എറണാകുളം ജില്ല ഗ്രീൻ സോണിൽ നിന്ന് മാറിയേക്കും.
Discussion about this post