ഡല്‍ഹി: തിങ്കളാഴ്ച വൈകീട്ട് നടക്കുന്ന ‘നാം'(നോണ്‍ അലൈന്മെന്റ് മൂവ്മെന്റ്) വെര്‍ച്വല്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. കൊറോണ മഹാമാരിയെ ഒറ്റക്കെട്ടായി പ്രതിരോധിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് യോഗം സംഘടിപ്പിച്ചിട്ടുള്ളത്. തിങ്കളാഴ്ച ഇന്ത്യന്‍ സമയം 4.30ഓടെ നടക്കുന്ന ഉച്ചകോടിയില്‍ പ്രധാനമന്ത്രിക്കൊപ്പം കേന്ദ്രവിദേശകാര്യ മന്ത്രി എസ്. ജയശങ്കറും പങ്കെടുക്കും. അമേരിക്ക അംഗമല്ലാത്ത വികസ്വര രാജ്യങ്ങളുടെ ഏറ്റവും വലിയ കൂട്ടായ്മയാണ് ‘നാം’. ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള 120 രാജ്യങ്ങളാണ് ‘നാം’ലെ അംഗങ്ങള്‍.
2014-ല്‍ പ്രധാനമന്ത്രിയായതിനുശേഷം നരേന്ദ്രമോദി പങ്കെടുക്കുന്ന ആദ്യ ‘നാം’ ഉച്ചകോടിയാണിത്. അതിനാല്‍ ഉച്ചകോടി ഏറെ രാഷ്ട്രീയപ്രധാന്യം അര്‍ഹിക്കുന്നു. യോഗത്തില്‍ ഇന്ത്യയുടെ കൊറോണ സ്ട്രാറ്റജിയെക്കുറിച്ച് പ്രധാനമന്ത്രി സംസാരിക്കുമെന്നാണ് സൂചന
ഇതിന് പുറമെ ജി20, ബ്രിക്സ്, സാര്‍ക് രാജ്യങ്ങളും കൊറോണ വൈറസിനെ ഒരുമിച്ച് നേരിടാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ വേണ്ടി വിഡിയോ കോണ്‍ഫറന്‍സുകള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള 3.5 ദശലക്ഷം പേര് വൈറസ് ബാധിതരാകുകയും 2,74,431 പേര് മരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ലോകസംഘടനകള്‍ യോഗം ചേരുന്നത്.
Discussion about this post