ചെന്നൈ: മറ്റ് സംസ്ഥാനങ്ങളിലേക്ക് മടങ്ങേണ്ടവരെ ഒരാഴ്ചയ്ക്കുള്ളില്‍ തിരിച്ചയയ്‍ക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി. ഇതിനായി തമിഴ്‍നാട് സര്‍ക്കാരിന്‍റെ പാസ് നിര്‍ബന്ധമാക്കി. വെബ്‍സൈറ്റിലെ സാങ്കേതിക തകരാര്‍ പരിഹരിച്ചതായും അപേക്ഷിക്കുന്നവര്‍ക്ക് ഡിജിറ്റല്‍ പാസ് നല്‍കുമെന്നും തമിഴ്‍നാട് സര്‍ക്കാര്‍ വ്യക്തമാക്കി.
യാത്രാപാസ് മറ്റ് സംസ്ഥാനങ്ങള്‍ നിഷേധിച്ചതോടെ നിരവധി പേരാണ് തുടര്‍ച്ചയായ രണ്ടാം ദിവസവും മണിക്കൂറുകളോളം ചെക്പോസ്റ്റില്‍ കുടുങ്ങിയത്.
നോര്‍ക്ക വഴി കേരളം പാസ് നല്‍കിയെങ്കിലും അയല്‍ സംസ്ഥാനങ്ങള്‍ യാത്രാനുമതി നിഷേധിച്ചതിന് പിന്നാലെയാണ് ആളുകള്‍ പാതി വഴിയില്‍ കുടുങ്ങിയത്. സ്ത്രീകളും കുട്ടികളുമടക്കം അന്‍പതോളം പേരെ കളിയാക്കാവിളയില്‍ തമിഴ്നാട് പൊലീസ് തടയുകയായിരുന്നു.
പാസില്ലാതെ വിടില്ലെന്ന് പൊലീസ് കടുംപിടുത്തം പിടിച്ചെങ്കിലും അപേക്ഷ നല്‍കേണ്ട വെബ്‍സൈറ്റ് പണിമുടക്കിയതോടെ മണിക്കൂറുകള്‍ക്ക് ശേഷം ഇവരെ കടത്തിവിടുയായിരുന്നു.
Discussion about this post