ശ്രീനഗർ : മുൻ ജമ്മു കാശ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിക്കെതിരെ ചുമത്തിയിരുന്ന പൊതു സുരക്ഷാ നിയമപ്രകാരമുള്ള തടങ്കൽ മൂന്ന് മാസത്തേക്ക് കൂടി നീട്ടി.തടങ്കൽ കാലാവധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കുമ്പോഴാണ് ശ്രീനഗറിലുള്ള ജില്ലാ മജിസ്‌ട്രേറ്റ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.കേന്ദ്രം ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ തുടർന്ന് 2019 ആഗസ്ത് 5 മുതൽ മെഹ്ബൂബ മുഫ്തി തടങ്കലിലായിരുന്നു.
ജമ്മു കാശ്മീരിൽ അധികാരത്തിലിരുന്ന പിഡിപി (പീപ്പിൾ ഡെമോക്രാറ്റിക് പാർട്ടി )യുടെ നേതാവായിരുന്നു മെഹ്ബൂബ് മുഫ്തി.ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം മുഫ്തി കരുതൽ തടങ്കലിലായിരുന്നു.ഈ വർഷം ഫെബ്രുവരി 5 നാണ് മുഫ്‌തിക്കെതിരെ പൊതു സുരക്ഷാ നിയമം കൂടി ചുമത്തിയത്.അതിനെ തുടർന്ന് 8 മാസം സബ് ജയിലിൽ ആയിരുന്ന മുഫ്‌തിയെ ഏപ്രിൽ ഏഴിന് വീട്ടുതടങ്കലിലേക്ക് മാറ്റിയിരുന്നു.മെഹ്ബൂബ് മുഫ്തിയുടെ മകളായ ഇൽതിജാ മുഫ്തി ഈ തടങ്കലിനെതിരെ ഹേബിയസ് കോർപ്പസുമായി കോടതിയെ സമീപിച്ചിരുന്നു.എന്നാൽ, കോവിഡ് -19 മഹാമാരിയെ തുടർന്ന് ബാക്കി നടപടികൾ തടസ്സപ്പെടുകയായിരുന്നു.








Discussion about this post