ചെന്നൈ: ലോക്ക്ഡൗണിലെ സാമ്പത്തിക നഷ്ടം മറികടക്കാന്‍ മദ്യത്തിന് വില കൂട്ടി തമിഴ്നാട് സര്‍ക്കാരും. 180 മില്ലി ലിറ്റര്‍ മദ്യത്തിന് 20 രൂപ വരെയാണ് നിരക്ക് വര്‍ധിപ്പിച്ചത്.
ലോക്ക്ഡൗണിന് ശേഷം മദ്യശാലകള്‍ തുറന്ന രണ്ടാം ദിവസം തന്നെ സര്‍ക്കാര്‍ വില വര്‍ധന നടപ്പിലാക്കി.
നാല് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് തമിഴ്നാട്ടില്‍ വില വര്‍ധനയുണ്ടാകുന്നത്. പുതിയ നിരക്ക് വര്‍ധന പ്രകാരം 2,500 കോടി രൂപയുടെ അധിക വരുമാനമാണ് ഈ സാമ്പത്തിക വര്‍ഷം തമിഴ്നാട് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
Discussion about this post