ഡല്‍ഹി: ഡല്‍ഹിയില്‍ 85 ബി.എസ്.എഫ് ജവാന്മാര്ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ഡല്‍ഹിയില്‍ വൈറസ് ബാധ സ്ഥിരീകരിച്ച ബി.എസ്.എഫ് ജവാന്മാരുടെ എണ്ണം 154 ആയി.
ജമാ മസ്ജിദ്, ചാന്ദിനി മഹല്‍ പ്രദേശങ്ങളില്‍ വിന്യസിച്ചിരുന്ന 126, 178 ബറ്റാലിയനിലുള്ള 60 ലധികം ജവാന്മാര്ക്കാണ് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. രാജസ്ഥാനിലെ ജോദ്പുരില്‍ 30 ബിഎസ്എഫ് ജവാന്മാര്ക്കു കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്നും ഇവിടേക്കു വന്നവരാണിവര്‍. ഇവരെ ബി.എസ്.എഫിന്റെ സബ്സിഡിയറി ട്രെയിനിങ് സെന്ററില്‍ ക്വാറന്റീന് ചെയ്തു.
ഡല്‍ഹിയില്‍ കൂടുതല്‍ ജവാന്മാര്ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സൈന്യം കൂടുതല്‍ മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇന്നലെ 45 ഐടിബിപി ജവാന്മാര്ക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു.
തീവ്രബാധിത മേഖലകളിലടക്കം സുരക്ഷാ ചുമതല ഉണ്ടായിരുന്ന 45 ഐടിബിപി ജവാന്മാര്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ സഫ്ദര്‍ജങ്, ഹരിയാന ജജ്ജര്‍ എയിംസ്, ഗ്രേറ്റര്‍ നോയിഡയിലെ സിആര്‍പിഎഫ് റഫറല്‍ ആശുപത്രി എന്നിവിടങ്ങളിലേക്ക് മാറ്റി ചികിത്സിക്കുകയാണ്. നൂറിലേറെപ്പേര്‍ ചാവ്ല ക്യാംപില്‍ കരുതല്‍ നിരീക്ഷണത്തിലുണ്ട്.
Discussion about this post