തിരുവല്ലയിൽ കന്യാസ്ത്രീ മഠത്തിൽ പഠിക്കുന്ന വിദ്യാർഥിനി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ.മഠത്തിലെ കിണറ്റിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ചുങ്കപ്പാറ സ്വദേശിനിയായ ദിവ്യ.പി.ജോൺ എന്ന പെൺകുട്ടിയാണ് മരിച്ചത്. പോലീസ് എത്തിയ ശേഷം മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ.












