കശ്മീരിൽ കൊല്ലപ്പെട്ട കൊടും തീവ്രവാദി റിയാസ് നായ്കുവിന്റെ ചോരയ്ക്ക് കണക്കു പറയേണ്ടി വരുമെന്ന് ഹിസ്ബുൾ മുജാഹിദീൻ നേതാവ്.പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹിസ്ബുൾ മുജാഹിദിന്റെ തലവൻ സയീദ് സലാഹുദീനാണ് ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്.
“കശ്മീർ പ്രശ്നം ഒരു തീപ്പൊരിയാണ്, ആ മേഖല മുഴുവൻ അത് ബാധിക്കും.റിയാസിന്റെ രക്തസാക്ഷിത്വം ഞങ്ങൾ ഇറങ്ങി പുറപ്പെട്ട ദൗത്യത്തിലേക്കുള്ള ദൂരം കുറയ്ക്കുകയാണ് ചെയ്യുക.” എന്ന് സലാഹുദ്ദീൻ പറഞ്ഞു. പാകിസ്ഥാൻ കേന്ദ്രീകരിച്ചുള്ള സകല തീവ്രവാദ സംഘടനകളുടെയും മധ്യ കേന്ദ്രമായ സയ്യിദ് സലാഹുദ്ദീനെ 2017-ൽ അമേരിക്ക ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ എട്ട് വർഷമായി താഴ്വരയിൽ ഭീകര പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു വന്നിരുന്ന കൊടും ഭീകരനെയാണ് സൈന്യം നേരിട്ടുള്ള ഏറ്റുമുട്ടലിലൂടെ വധിച്ചത്.നയ്കൂവിന്റെ വധത്തോടെ ദക്ഷിണ കശ്മീരിലെ ഹിസ്ബുൾ മുജാഹിദ്ദീന്റെ പ്രവർത്തനങ്ങൾ ഏറെക്കുറെ അവസാനിച്ചതായാണ് സൈനിക വൃത്തങ്ങൾ വിലയിരുത്തുന്നത്.








