ഭൂമിയുടെ എല്ലാ കോണുകളിൽ നിന്നും രോഗബാധകളും മരണങ്ങളും റിപ്പോർട്ട് ചെയ്യുമ്പോൾ ചൈനയിൽ നിന്നും ശുഭപ്രതീക്ഷയുടെ വാർത്ത.ചൈനീസ് ശാസ്ത്രജ്ഞർ കുരങ്ങുകളിൽ നടത്തിയ കോവിഡ്, -19 പ്രതിരോധ വാക്സിൻ പരീക്ഷണം സമ്പൂർണ്ണ വിജയമെന്ന് റിപ്പോർട്ടുകൾ.
പിക്കോവാക് എന്ന് ചൈന പേരിട്ടിരിക്കുന്ന ഈ വാക്സിൻ കുരങ്ങുകളിൽ അതീവ ഫലപ്രദമാണെന്നാണ് ചൈന വെളിപ്പെടുത്തുന്നത്.ബെയ്ജിങ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സിനോവാക് ബയോടെക് എന്ന സ്ഥാപനമാണ് വാക്സിൻ വികസിപ്പിച്ചെടുത്തത്.കുരങ്ങിന്റെ ശരീരത്തിൽ ശക്തി കുറച്ച ഒരു വൈറസിനെ നിക്ഷേപിച്ച്, പ്രതിരോധ ആന്റിബോഡി ഉത്പാദിപ്പിക്കാൻ ശരീരത്തെ നിർബന്ധിതമാക്കുന്ന രീതിയാണ് ശാസ്ത്രജ്ഞർ അവലംബിച്ചത്.പ്രതീക്ഷ തെറ്റാതെ ഉല്പാദിപ്പിക്കപ്പെട്ട ആന്റിബോഡികൾ ശരീരത്തിലെ മറ്റു നോർമൽ വൈറസുകളെയും നശിപ്പിച്ചുവെന്നും പരീക്ഷണത്തിന്റെ ഫലം തികച്ചും ആഹ്ലാദകരമാണെന്നും ലാബ് അധികൃതർ മാധ്യമങ്ങളോട് വെളിപ്പെടുത്തി.
Discussion about this post