കൊല്ലം: പാമ്പു കടിയേറ്റ് ചികിത്സയിൽ കഴിയവെ വീണ്ടും പാമ്പു കടിയേറ്റ യുവതി മരിച്ചു. ഏറം വെള്ളശേരി വീട്ടിൽ വിജയസേനന്റെയും മണിമേഖലയുടെയും മകൾ ഉത്രയ്ക്കാണു (25) ദാരുണാന്ത്യം സംഭവിച്ചത്.
മൂന്നു മാസം മുൻപ് ഉത്രയ്ക്ക് ഭർതൃവീട്ടിൽ വെച്ച് പാമ്പു കടിയേറ്റിരുന്നു. തുടർന്ന് ഭർത്താവിന്റെ വീടായ അടൂർ പറക്കോട് സൂരജ് ഭവനിൽ നിന്നും ചികിത്സയ്ക്കായി ഏറത്തെ വീട്ടിൽ മാതാപിതാക്കൾക്കൊപ്പം താമസിച്ചുവരുമ്പോഴാണു വീണ്ടും പാമ്പുകടിയേറ്റത്. തുടർന്ന് യുവതി മരണപ്പെടുകയായിരുന്നു.
കഴിഞ്ഞ ദിവസം രാവിലെയാണ് ഉത്രയെ കിടപ്പുമുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. പരിശോധനയിൽ മുറിയിൽ നിന്നും പാമ്പിനെ കണ്ടെത്തി. തുടർന്ന് അഞ്ചലിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ സൂരജാണ് ഭർത്താവ്. മകൻ: ധ്രുവ്
Discussion about this post