ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി കൈകോർത്ത് തപാൽ വകുപ്പ്. രാജ്യത്തെമ്പാടുമായി സ്ഥിതി ചെയ്യുന്ന 1,56,000 പോസ്റ്റ് ഓഫീസുകൾ മുഖേനയാണ് കോവിഡ് കിറ്റുകൾ വിതരണം ചെയ്യുന്നത്.ഇന്ത്യയിൽ ഒരു ദിവസം ശരാശരി ഒരു ലക്ഷം കോവിഡ് പരിശോധനകൾ നടക്കുന്നുണ്ട്.രാജ്യത്ത് പലയിടങ്ങളിലായി മെഡിക്കൽ കൗൺസിലിന്റെ പ്രധാന കേന്ദ്രങ്ങളിൽ നിന്നും 200 ലാബുകളിലേക്ക് പരിശോധന കിറ്റുകൾ അയക്കേണ്ടതുണ്ട്.
രാജ്യം മുഴുവൻ വിസ്തൃതമായി പരന്നു കിടക്കുന്ന തപാൽ വകുപ്പിന്റെ ഓഫീസുകൾ കൊറിയർ കേന്ദ്രങ്ങളായി പ്രവർത്തിക്കാൻ മെഡിക്കൽ കൗൺസിലും തപാൽ വകുപ്പും തമ്മിലുള്ള സഹകരണം വഴിയാണ്.കോവിഡ് പരിശോധന കിറ്റുകൾ കൂടാതെ മരുന്നുകൾ, അവശ്യവസ്തുക്കൾ, ഭക്ഷ്യവസ്തുക്കൾ,സുരക്ഷാ ഉപകരണങ്ങൾ എന്നിവയെല്ലാം വിതരണം ചെയ്യുന്നത് വഴി തപാൽ വകുപ്പ് അവസരത്തിനൊത്തുയർന്നു പ്രവർത്തിക്കുന്നുവെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് അഭിപ്രായപ്പെട്ടു.
Discussion about this post