മദ്യവിൽപ്പനശാലകളിലൂടെയുള്ള വില്പനയ്ക്ക് പകരം മദ്യത്തിന്റെ ഹോം ഡെലിവറിയ്ക്കുള്ള സാധ്യതകൾ ആരാഞ്ഞ് സുപ്രീംകോടതി.ലോക്ഡൗണിൽ ശാരീരിക അകലം പാലിക്കുകയെന്നത് പരമപ്രധാനമാണെന്ന് അതുകൊണ്ട് മദ്യത്തിന്റെ ഓൺലൈൻ വിൽപനയെന്ന നടപടി പരിഗണിക്കണമെന്നും സുപ്രീംകോടതി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
ജസ്റ്റിസ് അശോക് ഭൂഷൺ, സഞ്ജയ് കൗൾ, ബി.ആർ ഗവായ് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹോം ഡെലിവറിയെന്ന നിർദ്ദേശം മുന്നോട്ട് വെച്ചത്.അതേസമയം, ലോക്ഡൗൺ കാലഘട്ടത്തിൽ മദ്യശാലകൾ തുറക്കുന്നതിനെതിരെയുള്ള ഹർജി സുപ്രീം കോടതി തള്ളി.













Discussion about this post