17 വയസ്സുകാരന്റെ സ്റ്റാർട്ടപ്പ് സംരഭത്തിൽ പണം മുടക്കുന്നത് സാക്ഷാൽ രത്തൻടാറ്റ.വൻകിട മരുന്ന് കമ്പനികളിൽ നിന്നുമുള്ള മരുന്നുകൾ 20 മുതൽ 80 ശതമാനം വരെ വിലക്കുറവിൽ നൽകുന്ന സംരംഭമായ ജനറിക് ഔഷധ് എന്ന നവീന സംരംഭത്തിലാണ് വ്യവസായ ഭീമൻ രത്തൻടാറ്റ പണം മുടക്കിയിരിക്കുന്നത്.എന്നാൽ, തുക എത്രയാണെന്ന് സംരംഭകനോ രത്തൻ ടാറ്റയോ പുറത്തുവിട്ടിട്ടില്ല.
2019 ഏപ്രിലിൽ തന്നെ 16 വയസിലാണ് മഹാരാഷ്ട്രയിലെ താനെ സ്വദേശിയായ അർജുൻ ദേശ്പാണ്ഡേ എന്ന പതിനാറുകാരൻ തന്റെ സംരംഭം ആരംഭിക്കുന്നത്. ഒരു വർഷം കൊണ്ട് തന്നെ മികച്ച ലാഭമുണ്ടാക്കുന്ന ജനറിക് ഔഷധ് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 150 കോടിക്കുമേൽ ലാഭമുണ്ടാക്കുമെന്നാണ് കണക്കാക്കുന്നത്.ഫാർമസിസ്റ്റുകൾ, ഐടി എൻജിനീയർമാർ, മാർക്കറ്റിംഗ് വിദഗ്ധർ എന്നിങ്ങനെ പല മേഖലകളിലായി 55 പേർക്ക് അർജുന്റെ സംരംഭം തൊഴിൽ പ്രദാനം ചെയ്യുന്നുണ്ട്.
Discussion about this post