ഡല്‍ഹി: ഡല്‍ഹിയില്‍ കെജ്രിവാള് സര്‍ക്കാരിന്റെയും വിവിധ ആശുപത്രികളുടെയും കൊറോണ മരണ കണക്കുകളില്‍ പൊരുത്തക്കേട്. ഡല്‍ഹി സര്‍ക്കാരിന്റെ കണക്ക് പ്രകാരം 66 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. എന്നാല്‍ ആശുപത്രികളിലെ രേഖകള്‍ പ്രകാരം 116പേര് മരിച്ചു. ലോക്നായക്, ആര്‍എംഎല്‍, ലേഡി ഹാര്‍ഡിങ് മെഡിക്കല്‍ കോളജ്, എയിംസ് എന്നീ ആശുപത്രികളിലെ കണക്കുകള്‍ ആണ് പുറത്തുവന്നത്.
അതേസമയം, കൊറോണ മഹാമാരിയില്‍ ആഗോള മരണ സംഖ്യ 2,75,000 കടന്നു. കൊറോണ ബാധിതരുടെ എണ്ണം 40 ലക്ഷം ആയി.
ഇറ്റലിയില്‍ മരണം മുപ്പതിനായിരം കടന്നതോടെ യൂറോപ്യന്‍ യൂണിയനില്‍ ഏറ്റവും കൂടുതല്‍ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്ത രാജ്യമായി ഇറ്റലി മാറി.
ബ്രസീലില്‍ 800-ല്‍ അധികം പേര് കൊറോണ ബാധിച്ച് മരിക്കുകയും പുതുതായി 9000-ത്തില്‍ അധികം പേര്‍ക്ക് കൊറോണ സ്ഥിരീകരിക്കുകയും ചെയ്തു. റഷ്യയില്‍ പതിനായിരത്തിലധികം പേര്‍ക്ക് കൂടി കൊറോണ റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ രോഗ ബാധിതര്‍ 1,80,000 കടന്നു.
അമേരിക്കയിലെ കൊറോണ രോഗബാധിതരുടെ എണ്ണം 13 ലക്ഷം കവിഞ്ഞു. രണ്ടേകാല്‍ ലക്ഷത്തിലധികം പേര് രോഗമുക്തി നേടി. ഇന്നലെ മാത്രം അമേരിക്കയില്‍ മരിച്ചത് 1,600-ല്‍ അധികം പേരാണ്. വൈറ്റ് ഹൗസിലെ ജീവനക്കാര്‍ക്ക് പുതുതായി കൊറോണ സ്ഥിരീകരിച്ചത് ആശങ്ക ഉളവാക്കുന്നു.
Discussion about this post