വിവാദമായ ബോയ്സ് ലോക്കർ റൂം കേസ് പുരോഗമിക്കവേ, ഗ്രൂപ്പിലെ അംഗങ്ങളിൽ ഒരാളായ 17 കാരൻ ആത്മഹത്യ ചെയ്തു. ഗുരുഗ്രാം സ്വദേശിയായ വിദ്യാർഥിയാണ് കെട്ടിടത്തിന്റെ പതിനൊന്നാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. ഇൻസ്റ്റഗ്രാമിൽ, പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടി വിദ്യാർത്ഥിയെ കുറിച്ച് ആരോപണങ്ങൾ ഉന്നയിച്ചതിനെ തുടർന്ന് മാനസിക സമ്മർദ്ദം താങ്ങാനാവാതെയായിരുന്നു കൗമാരക്കാരന്റെ ആത്മഹത്യ.
ബോയ്സ് ലോക്കർ റൂമെന്ന ഇൻസ്റ്റാഗ്രാം ചാറ്റ് ഗ്രൂപ്പിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ നഗ്നചിത്രങ്ങളും വിവരങ്ങളും ഷെയർ ചെയ്തതിന് വിദ്യാർത്ഥികൾക്കെതിരെ മുംബൈ പോലീസ് കേസെടുത്തിരുന്നു. ഗ്രൂപ്പ് അഡ്മിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.ഈ ചാറ്റ് ഗ്രൂപ്പിൽ അംഗമായിരുന്നു ആത്മഹത്യ ചെയ്ത വിദ്യാർത്ഥിയും.മകന്റെ ഫോൺ പരിശോധിച്ച മാതാപിതാക്കൾ വിദ്യാർത്ഥിക്കെതിരെ ഒരു പെൺകുട്ടി ഉയർത്തിയ ആരോപണങ്ങൾ കണ്ടെത്തി.ആരോപണത്തെത്തുടർന്ന് നിരവധിപേർ വിദ്യാർഥിയെ കുറ്റപ്പെടുത്തിക്കൊണ്ട് മെസേജുകൾ അയച്ചിരുന്നു. അവഹേളനവും മാനസികസമ്മർദ്ദവും താങ്ങാതെയാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് വിവരങ്ങൾ പുറത്തുവരുന്നത്.എന്നാൽ, പെൺകുട്ടി ഉയർത്തിയ ആരോപണങ്ങൾക്കൊന്നും യാതൊരു തെളിവുകളും ഉണ്ടായിരുന്നില്ല. ഇതോടെ വിദ്യാർത്ഥിയുടെ അച്ഛൻ പെൺകുട്ടിക്കും ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾക്കെതിരെയും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Discussion about this post