അന്യ സംസ്ഥാനങ്ങളിൽ നിന്നുമുള്ള കുടിയേറ്റ തൊഴിലാളികളെ സ്വീകരിക്കാത്ത നിലപാടെടുക്കുന്നതിന് മമതാ ബാനർജി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കത്ത്. ട്രെയിൻ ഗതാഗതത്തിന് സംസ്ഥാന സർക്കാരുകളുടെ അനുമതി ആവശ്യമാണ്. എന്നാൽ പശ്ചിമബംഗാൾ സർക്കാരിന്റെ നിസ്സഹകരണം കാരണം കുടിയേറ്റക്കാർക്ക് സ്വദേശത്തേക്ക് എത്തിച്ചേരാൻ സാധിക്കുന്നില്ലെന്ന് അമിത് ഷാ രൂക്ഷമായി വിമർശിച്ചു. കുടിയേറ്റക്കാരെ ഇത് ഗുരുതരമായ ബാധിക്കുന്നുണ്ടെന്നും അമിത്ഷാ മുന്നറിയിപ്പു നൽകി.മുഖ്യമന്ത്രി മമതാ ബാനർജി ട്രെയിനുകൾക്ക് ബംഗാളിലേക്ക് പ്രവേശനാനുമതി നൽകാത്തതാണ് കാരണം.
രണ്ടു ലക്ഷത്തിലേറെ കുടിയേറ്റക്കാരെ നാടുകളിലേക്ക് എത്തിക്കാൻ കേന്ദ്രം സഹായിച്ചിട്ടുണ്ട്.പക്ഷേ, റെയിൽവേ കുടിയേറ്റക്കാരെ സ്വന്തം നാടുകളിലേക്കെത്തിക്കാൻ നടത്തുന്ന ‘ശ്രമിക്” ട്രെയിൻ പശ്ചിമബംഗാളിലേക്ക് കടക്കാൻ സംസ്ഥാനസർക്കാർ അനുമതി നൽകുന്നില്ലാത്തതിനാൽ, കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ നിസ്സഹായരാണ്. കോവിഡ്-19 മഹാമാരിയുടെ യഥാർത്ഥ കണക്കുകൾ വെളിപ്പെടുത്തുന്നില്ല എന്നാരോപിച്ചു കേന്ദ്രസർക്കാരും പശ്ചിമബംഗാൾ സർക്കാരും തമ്മിൽ പൊതുവേ അഭിപ്രായവ്യത്യാസം നിലനിൽക്കുന്നുണ്ട്.










Discussion about this post