ഡൽഹി: ഡൽഹിയിലും ഉത്തർ പ്രദേശിന്റെ സമീപ പ്രദേശങ്ങളിലും നേരിയ ഭൂചലനം. ഉച്ചയോടെയായിരുന്നു ചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 3.5 തീവ്രത രേഖപ്പെടുത്തിയതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു.
ഭൂചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഡൽഹി- ഉത്തർ പ്രദേശ് അതിർത്തിയായിരുന്നു ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.
ഒരുമാസത്തിനിടെ ഡല്‍ഹിയില്‍ അനുഭവപ്പെടുന്ന മൂന്നാമത്തെ ഭൂചലനമാണിത്. ഡല്‍ഹിയില്‍ ഭൂചലനം അനുഭവപ്പെട്ടുവെന്നും എല്ലാവരുടെയും സുരക്ഷയ്ക്കായി പ്രാര്‍ഥിക്കുന്നുവെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.
Discussion about this post