ഒരു ദിവസം 300 ശ്രമിക് ട്രെയിനുകൾ വരെ ഓടിക്കാൻ റെയിൽവേ തയ്യാറാണെന്ന് റെയിൽവേ മന്ത്രി പിയുഷ് ഗോയൽ.വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന കുടിയേറ്റ തൊഴിലാളികളെ തിരികെ നാട്ടിലെത്തിക്കുന്നതിന് വേണ്ടിയുള്ള റെയിൽവേയുടെ പ്രത്യേക തീവണ്ടികളാണ് ശ്രമിക് തീവണ്ടികൾ. റെയിൽവേ മന്ത്രാലയത്തിന്റെ ഞായറാഴ്ച വരെയുള്ള കണക്കുകളനുസരിച്ച് 366 ശ്രമിക് തീവണ്ടികളാണ് 3,60,000 തൊഴിലാളികളുമായി വിവിധ സംസ്ഥാനങ്ങളിലേക്ക് യാത്ര തിരിച്ചിട്ടുള്ളത്.ഇതിൽ 287 തീവണ്ടികൾ അതത് സംസ്ഥാനങ്ങളിലേക്ക് എത്തിച്ചേർന്നിട്ടുണ്ട്.സംസ്ഥാനങ്ങളുടെയെല്ലാം സഹകരണമുണ്ടെങ്കിൽ അടുത്ത മൂന്നോ, നാലോ ദിവസങ്ങൾക്കുള്ളിൽ തന്നെ കുടിയേറ്റ തൊഴിലാളികളെല്ലാം തിരികെ നാട്ടിലെത്തും.
പ്രധാനമന്ത്രി നരേന്ദ്രമോദി നിർദേശിച്ചതനുസരിച്ച് പ്രതിദിനം 300 തീവണ്ടികൾ വരെ ഓടിക്കാൻ റെയിൽവേ തയ്യാറാണെന്നും കുടിയേറ്റ തൊഴിലാളികളെ നാട്ടിൽ എത്തിക്കുന്നതിനുള്ള നടപടികൾക്ക് സംസ്ഥാനങ്ങൾ തയ്യാറാകണമെന്നും മന്ത്രി പിയൂഷ് ഗോയൽ ട്വീറ്റ് ചെയ്തു.6 ദിവസമായി റെയിൽവേ പൂർണ സജ്ജമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post