കോവിഡ്-19 മഹാമാരിയിൽ നിരവധി രാഷ്ട്രങ്ങളിലായി മരണമടഞ്ഞവരുടെ എണ്ണം 2,83,859 ആയി.ലോകത്ത് ആകെ 41,80,303 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്.
13,67,638 രോഗബാധകളുമായി അമേരിക്കയാണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്.യുഎസിൽ ഇതുവരെ മരണമടഞ്ഞവരുടെ എണ്ണം 80,787 ആണ്.2,64,663 രോഗബാധിതരുള്ള സ്പെയിനാണ് രണ്ടാം സ്ഥാനത്ത്.26,621 പേരാണ് സ്പെയിനിൽ മരിച്ചത്. മരണസംഖ്യയിൽ രണ്ടാമത് നിൽക്കുന്നത് 31,855 പേർക്ക് ജീവൻ നഷ്ടപ്പെട്ട ഇംഗ്ലണ്ടാണ്.അവിടെ 2,19,183 പേർക്കാണ് രോഗം ബാധിച്ചതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Discussion about this post