പ്രസിദ്ധ ചരിത്രകാരനായ ഡോ.ഹരിശങ്കർ വാസുദേവൻ കോവിഡ് രോഗബാധ മൂലം അന്തരിച്ചു.68 വയസ്സായിരുന്നു അദ്ദേഹത്തിന്.കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
രോഗബാധ മൂലം മെയ് നാലു മുതൽ കടുത്ത പനിയും ശ്വാസതടസ്സവും മൂലം ചികിത്സയിലായിരുന്നു ഹരിശങ്കർ.ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലാക്കിയിരുന്ന അദ്ദേഹം, ശനിയാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് ഇദ്ദേഹത്തിന് കോവിഡ് രോഗം സ്ഥിരീകരിച്ചത്.1978 മുതൽ കൽക്കട്ട സർവകലാശാലയിൽ ചരിത്രവിഭാഗം അധ്യാപകനായിരുന്നു ഹരിശങ്കർ വാസുദേവൻ.













Discussion about this post