പാകിസ്ഥാൻ തീവ്രവാദ സംഘടനയായ ലഷ്കർ -ഇ-ത്വയിബ ജമ്മു കാശ്മീരിലും ഇന്ത്യയുടെ മറ്റു ചില ഭാഗങ്ങളിലും അക്രമങ്ങളഴിച്ചു വിടാൻ ഗൂഢാലോചന നടത്തുന്നതായി റിപ്പോർട്ടുകൾ.ഇതിനായി കുപ്രസിദ്ധ തീവ്രവാദി ദാവൂദ് ഇബ്രാഹിമിന്റെ സഹായം ലഷ്കർ -ഇ-ത്വയിബ തേടിയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.മെയ് 10 ഞായറാഴ്ച ദാവൂദ് ഇബ്രാഹിം ഇസ്ലാമാബാദിലുണ്ടായിരുന്നു. പാകിസ്ഥാന്റെ ചാരസംഘടനയായ ഐഎസ്‌ഐ അംഗങ്ങളുടെ കൂടെ ദാവൂദ് പോയത് ലഷ്കർ -ഇ -തൈബയുടെ തലവൻമാരുമായി ചർച്ച നടത്താൻ ആണെന്നാണ് പ്രാഥമിക നിഗമനം.
രാജ്യം മുഴുവൻ കൊറോണയെ നേരിടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഈ സമയത്ത് ഐഎസ്ഐയും ഇന്ത്യയിൽ അട്ടിമറികളും സ്ഫോടനങ്ങളും നടത്താൻ പദ്ധതിയിടുന്നുണ്ടെന്ന് ഇന്റെലിജൻസിന്റെ റിപ്പോർട്ടുകളുണ്ട്.അതേ സമയം, ആക്രമണത്തിന് സാധ്യതകളുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്ന് റംസാൻ ദിവസമായ മെയ് 7 ന് കശ്മീർ താഴ്‌വാരങ്ങളിൽ അതീവ ജാഗ്രത പുലർത്താൻ സുരക്ഷാസേനകളോട് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.













Discussion about this post