അമേരിക്കയിൽ ചൈനീസ് മാധ്യമ പ്രവർത്തകർക്കുള്ള വിസാ നിയന്ത്രണങ്ങൾ പിൻവലിച്ചില്ലെങ്കിൽ പ്രതികരിക്കുമെന്നു യു.എസിന് മുന്നറിയിപ്പുനൽകി ചൈന. ചൈനീസ് മാധ്യമ പ്രവർത്തകർക്കുള്ള വിസ ചട്ടങ്ങൾ അമേരിക്ക മുന്നറിയിപ്പ് കൂടാതെ കടുപ്പിച്ചിരുന്നു.പുതിയ വിസ നിയമങ്ങൾ പ്രകാരം, ചൈനീസ് മാധ്യമ പ്രവർത്തകർക്ക് പരമാവധി 90 ദിവസമാണ് അമേരിക്കയിൽ തങ്ങാൻ പറ്റുക.യു.എസിന്റെ ഈ നടപടിക്കെതിരെ ചൈന ശക്തമായ പ്രതിഷേധമറിയിച്ചു കഴിഞ്ഞു.
ഇരുരാജ്യങ്ങളിലെയും പൗരന്മാർ തമ്മിലുള്ള സാംസ്കാരിക വിനിമയത്തെയും ഇത് ബാധിക്കുമെന്നു ചൈന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.അമേരിക്കയിൽ ചൈനീസ് മാധ്യമങ്ങളുടെ പ്രവർത്തന സ്വാതന്ത്ര്യം തടസ്സപ്പെടുകയാണെന്നും, കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ അമേരിക്ക അറുപതോളം ചൈനക്കാരെ പുറത്താക്കിയിട്ടുണ്ടെന്നും ചൈനീസ് വിദേശകാര്യ വക്താവ് സാഹോ ലിജിയൻ വ്യക്തമാക്കി.
Discussion about this post