ഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നഴ്സുമാർക്ക് അഭിവാദ്യമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡിനെതിരായ പോരാട്ടത്തിൽ നഴ്സുമാരുടെ പങ്ക് അതുല്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലോക നഴ്സസ് ദിനത്തോടനുബന്ധിച്ച് ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രി മാലാഖമാർക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചത്.
Inspired by Florence Nightingale, our hardworking nursing staff personify abundant compassion. Today, we also reiterate our commitment to keep working for welfare of nurses and devote greater attention to opportunities in this field so that there is no shortage of caregivers.
— Narendra Modi (@narendramodi) May 12, 2020
‘ഈ ലോകം ആരോഗ്യപൂർണ്ണമായി കാത്തു സൂക്ഷിക്കുന്ന നഴ്സുമാർക്ക് കൃതജ്ഞത രേഖപ്പെടുത്താൻ അന്താരാഷ്ട്ര നഴ്സസ് ദിനത്തിന്റെ ഈ വിശിഷ്ടാവസരം വിനിയോഗിക്കുകയാണ്. കൊവിഡ് രോഗത്തെ പരാജയപ്പെടുത്താൻ നിലവിൽ അവർ അതുല്യമായ സേവനമാണ് നടത്തുന്നത്. എല്ലാ നഴ്സുമാരോടും അവരുടെ കുടുംബാംഗങ്ങളോടും നാം എന്നും കടപ്പെട്ടിരിക്കും.‘ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ഫ്ലോറൻസ് നൈറ്റിംഗേലിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന നമ്മുടെ നഴ്സുമാർ സഹാനുഭൂതിയുടെ പ്രതീകങ്ങളാണ്. നഴ്സുമാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കാനും അവർക്ക് മികച്ച അവസരങ്ങളൊരുക്കാനും നമ്മൾ പ്രതിജ്ഞാബദ്ധരാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.










Discussion about this post