ഒഡിഷയിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്. ഇന്നലെ മാത്രം സംസ്ഥാനത്ത് സ്ഥിരീകരിച്ചത് 101 കോവിഡ് പോസിറ്റീവ് കേസുകളാണ്.ഇതോടെ, ഒഡീഷയിലെ കോവിഡ്-19 രോഗികളുടെ എണ്ണം 538 ആയി.
സംസ്ഥാനത്ത് ആദ്യമായാണ് ഒറ്റ ദിവസം തന്നെ ഇത്രയധികം പേർക്ക് രോഗം കണ്ടെത്തുന്നത്.ഇക്കാര്യം സംസ്ഥാന ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം 3 പേരാണ് ഇതുവരെ സംസ്ഥാനത്ത് രോഗം ബാധിച്ച് മരണമടഞ്ഞിട്ടുള്ളത്.419 പേർ ഇപ്പോഴും നിരവധി ആശുപത്രികളിലായി ചികിത്സയിലുണ്ട്.
Discussion about this post