ലോകത്ത് ഇതുവരെ കൊറോണ ബാധിച്ചു മരിച്ചത് 2,93,564 പേർ.നിരവധി രാഷ്ട്രങ്ങളിലായി 43,64,033 പേരെ കോവിഡ് മഹാമാരി ബാധിച്ചു കഴിഞ്ഞു.16,02,712 പേർ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.24,47,236 പേർ നിലവിൽ ആശുപത്രികളിൽ ചികിത്സയിലുണ്ട്.
കോവിഡ്-19 ഏറ്റവും കൂടുതൽ ബാധിച്ചത് അമേരിക്കയെയാണ്.14,08,636 പേർക്കാണ് അമേരിക്കയിൽ രോഗം സ്ഥിരീകരിച്ചത്.83,425 പേരാണ് കോവിഡ്-19 രോഗബാധ മൂലം യുഎസിൽ മരണമടഞ്ഞത്.അമേരിക്ക കഴിഞ്ഞാൽ രോഗബാധ ഏറ്റവും കൂടുതലുള്ള രാജ്യം സ്പെയിനാണ്.റഷ്യയിലും വളരെ പെട്ടെന്നാണ് രോഗം പടർന്നു പിടിക്കുന്നത്. റഷ്യയിൽ ഇതു വരെ കൊറോണ ബാധിച്ചു മരിച്ചത് 2,116 പേരാണ്.അതേ സമയം, ഇന്ത്യയിൽ ആകെ കോവിഡ് സ്ഥിരീകരിച്ചത് 74,480 പേർക്കാണ്.ഇതിൽ 24,453 പേരുടെ രോഗം ഭേദമാവുകയും 2415 പേർ മരണപ്പെടുകയും ചെയ്തു.
Discussion about this post