ഉത്തർപ്രദേശിലെ മുസഫർ നഗറിൽ, ഇന്നലെ ഉണ്ടായ ബസ് അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ.2 ലക്ഷം രൂപ വീതമാണ് അടിയന്തര നഷ്ടപരിഹാരമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചത്.പരിക്കേറ്റവർക്ക് 50,000 രൂപ വീതം ധനസഹായം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് പഞ്ചാബിലെ ദിവസവേതന തൊഴിലാളികളായ കാൽനടയാത്രക്കാർക്കു മേൽ ബസ് പാഞ്ഞു കയറിയത്.അപകടത്തിൽ ബിഹാർ സ്വദേശികളായ 8 യാത്രക്കാർ മരിച്ചു.പരിക്കേറ്റ മൂന്ന് പേരെ ഇപ്പോൾ ആശുപത്രിയിലാണ്.മരണപ്പെട്ടവരുടെ ശരീരം വീടുകളിലേക്കെത്തിക്കാൻ ഉത്തർപ്രദേശ് സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.













Discussion about this post