തൃശൂര്‍: കൊറോണ വൈറസിനെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടര്‍ന്ന് പഞ്ചാബില്‍ കുടുങ്ങിക്കിടക്കുന്ന മലയാളുകളെ സ്വന്തം ചെലവില്‍ നാട്ടിലെത്തിക്കാമെന്ന കേരളത്തെ മൂന്ന് തവണ അറിയിച്ചിട്ടും ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്ന് പഞ്ചാബ് സര്‍ക്കാര്‍.
1078 പേരാണ് പഞ്ചാബില്‍ കുടുങ്ങിക്കിടക്കുന്നത്. ഇവരില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവരും ഗര്‍ഭിണികള്‍ ഉള്‍പ്പെടെയുണ്ട്. ഇവര്‍ പഞ്ചാബ് സര്‍ക്കാരിന്റെ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ശ്രമിക് ട്രെയിനുകള്‍ ഓടാന്‍ തുടങ്ങിയ അന്നുമുതല്‍ മലയാളികളെ ആരോഗ്യപരിശോധന നടത്തി തിരിച്ചെത്തിക്കാമെന്ന് പഞ്ചാബ് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട അനുമതി നല്‍കണമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി ആര്‍ വെങ്കിടരത്‌നം കേരള പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശ്വനാഥ് സിന്‍ഹയ്ക്ക് കത്തയച്ചിരുന്നു.
കേരളത്തില്‍ നിന്നും ബംഗളൂര്‍, കൊച്ചിയിലേക്ക് ട്രെയിന്‍ എത്തിക്കാമെന്നാണ് പഞ്ചാബ് അറിയിച്ചിരിക്കുന്നത്. കര്‍ണാടകയില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കുന്നതിനും വേണ്ടിയാണിത്. മേയ് അഞ്ചിനും ഏഴിനുമായി മൂന്ന് കത്തുകളാണ് പഞ്ചാബ് സര്‍ക്കാര്‍ അയച്ചത്. എന്നാല്‍ ഇതുവരെയായിട്ടും കേരളം ഒന്നിനും മറുപടി നല്‍കിയിട്ടില്ലെന്നു് പഞ്ചാബ് സർക്കാർ പറയുന്നു.
ഇതുകൂടാതെ കേരളത്തില്‍ കുടുങ്ങിക്കിടക്കുന്ന 188 പഞ്ചാബ് സ്വദേശികളുടെ കാര്യത്തിലും സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ തീരുമാനം എടുത്തില്ല. സംസ്ഥാനത്ത് കുടുങ്ങിക്കിടക്കുന്ന എല്ലാവരെയും സ്വന്തം ചെലവിലാണ് പഞ്ചാബ് തിരിച്ചെത്തിക്കുന്നത്.
Discussion about this post