ഇന്ത്യയിൽ കോവിഡ്-19 രോഗബാധിതരുടെ എണ്ണം 81,970 ആയി.ഇതുവരെ, രാജ്യത്ത് 2,649 പേർ മരണമടഞ്ഞിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ 3,967 കേസുകൾ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
25,922 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട മഹാരാഷ്ട്രയാണ് രോഗികളുടെ എണ്ണത്തിൽ ഏറ്റവും മുന്നിൽ.സംസ്ഥാനത്ത് ഇതുവരെ 975 പേർ രോഗ ബാധ മൂലം മരിച്ചിട്ടുണ്ട്.1,600 കേസുകളാണ് മഹാരാഷ്ട്രയിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത്.9,674 കേസുകളുള്ള തമിഴ്നാടാണ് രോഗവ്യാപനത്തിൽ രണ്ടാമത്.
Discussion about this post