പനാജി: ലൂയിസ് ബെര്‍ജര്‍ കൈക്കൂലി കേസില്‍ കുറ്റാരോപിതനായ ഗോവ മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്തിന് മുന്‍കൂര്‍ ജാമ്യം. അഴിമതി വിരുദ്ധ പ്രത്യേക കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. രണ്ടാഴ്ചത്തെ ഇടക്കാല ജാമ്യത്തിലായിരുന്നു കാമത്ത്.
2010ല്‍ ഗോവയിലെ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭരണകാലത്ത് കുടിവെള്ള പദ്ധതിയുടെ കരാര്‍ ലഭ്യമാക്കാന്‍ അമേരിക്കന്‍ കമ്പനിയില്‍ നിന്നും കോഴ വാങ്ങിയെന്നാണ് കാമത്തിനെതിരേയുള്ള കേസ്. ഗോവയിലെയും ഗുവാഹത്തിയിലെയും വന്‍കിട ജലസേചന പദ്ധതികളുടെ കരാര്‍ നേടാന്‍ ന്യൂജഴ്സി ആസ്ഥാനമായ ലൂയിസ് ബെര്‍ജര്‍ കമ്പനി മുഖ്യമന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കുമായി 9,76,630 ഡോളര്‍ കൈക്കൂലി നല്‍കിയെന്നാണ് ആരോപണം. നിരവധി ഗഡുക്കളായി ഒരു കോടിയിലധികം രൂപ കാമത്ത് വാങ്ങിയെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം.
കേസില്‍ കാമത്തിനെ അഞ്ച് തവണ ചോദ്യം ചെയ്തിരുന്നു. ഗോവയിലെ മുന്‍ പി.ഡബ്ലു.ഡി മന്ത്രി ചര്‍ച്ചില്‍ അലിമാവോയും ഇതേ കേസില്‍ അറസ്റ്റിലായിരുന്നു.
Discussion about this post