കോവിഡ്-19 മഹാമാരിയുടെ വ്യാപനം അനിയന്ത്രിതമായി തുടരുന്നു.കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 96,000 പേർക്കാണ് കോവിഡ് രോഗബാധ റിപ്പോർട്ട് ചെയ്തത്. ലോകത്ത് ആകെ 3 ലക്ഷം പേരിലധികം ഈ മഹാമാരി മൂലം മരിച്ചു കഴിഞ്ഞു.ഏറ്റവും ഒടുവിൽ കിട്ടിയ കണക്കനുസരിച്ച് മരണപ്പെട്ടവരുടെ എണ്ണം 3,08,645 ആണ്.
അനവധി രാഷ്ട്രങ്ങളിലായി 46,28,356 പേർരോഗബാധിതരായിട്ടുണ്ട്.14,84,285 രോഗികളുള്ള, 88,507 മരണം റിപ്പോർട്ട് ചെയ്ത അമേരിക്കയാണ് ഏറ്റവും മുന്നിൽ.2,74,367 രോഗികളുള്ള സ്പെയിനാണ് രണ്ടാമത്.27,459 പേരാണ് ഇവിടെ മരണമടഞ്ഞിരിക്കുന്നത്








