പ്രവാസി ഭാരതീയരെ മടക്കിക്കൊണ്ടു വരുന്ന കേന്ദ്രസർക്കാരിന്റെ വന്ദേഭാരത് ദൗത്യത്തിന്റെ രണ്ടാംഘട്ടം ഇന്ന് ആരംഭിക്കും.ആകെ 19 വിമാന സർവീസുകളാണ് രണ്ടാംഘട്ടത്തിൽ ഉൾപ്പെടുന്നത്.
യുഎഇയിൽ നിന്ന് കേരളത്തിലേക്ക് ഇന്ന് മൂന്ന് വിമാനങ്ങൾ സർവീസ് നടത്തും. അബുദാബി-കോഴിക്കോട്, ദുബായ്-കൊച്ചി, അബുദാബി-കോഴിക്കോട് എന്നിങ്ങനെയാണ് വിമാനസർവീസുകൾ.ഇന്നു മുതൽ ജൂൺ മൂന്നാം തീയതി വരെയാണ് സൻഫ്രാൻസിസ്കോ, മെൽബൺ, പാരീസ്, റോം മുതലായ വിദേശ നഗരങ്ങളിൽ നിന്നുമുൾപ്പെടെ പ്രവാസികൾക്കായി എയർഇന്ത്യ വിമാന സർവീസുകൾ നടത്തുക.
Discussion about this post