കോവിഡിനെതിരെയുള്ള മുൻകരുതലുകൾ ലംഘിച്ച് കോൺഗ്രസ് എംഎൽഎ റോജി എം ജോണിന്റെ നേതൃത്വത്തിൽ മാസ്ക് വിതരണം.കാലടി ബ്ലോക്ക് ഡിവിഷനിൽ പെട്ട 5 മുതൽ 12 വരെ വാർഡുകളിലെ കുട്ടികൾക്ക് മാസ്ക് വിതരണം നടത്തുന്ന ചടങ്ങിലാണ് എംഎൽഎ സാമൂഹ്യ അകലം പാലിക്കാതെ നിയന്ത്രണങ്ങൾ ലംഘിച്ചത്. ജനപ്രതിനിധികളും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും നേതൃത്വം നല്‍കിയ മാസ്‌ക് വിതരണ ചടങ്ങിലാണ് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടന്നത്.
അറുപതോളം കുട്ടികളാണ് ചടങ്ങിൽ പങ്കെടുത്തത്. ഇവരോടൊപ്പം കൈക്കുഞ്ഞുങ്ങളുമായി അമ്മമാരും ഉണ്ടായിരുന്നു.കേരളത്തിലെ കോവിഡ് കേസുകൾ ദിനംപ്രതി വർധിക്കുന്നതിന് ഇടയിലാണ് കുട്ടികളെ ചേർത്തു നിർത്തി സാമൂഹിക അകലം എന്നത് കേട്ടുകേൾവി പോലുമില്ലാത്ത പോലെ എംഎൽഎയും സംഘവും പെരുമാറിയത്.നിയന്ത്രണങ്ങളെല്ലാം കാറ്റിൽപ്പറത്തി രാഷ്ട്രീയപ്രവർത്തകർ കുട്ടികളോടൊപ്പം നിന്ന് ഫോട്ടോയും എടുത്തു
Discussion about this post