ഡൽഹി : ഇന്ത്യയുടെ കുതിര പട്ടാളമായ 61 കാവൽറി റജിമെന്റിന് പകരമായി യുദ്ധ ടാങ്കുകൾ എത്തുന്നു. ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ കുതിര പട്ടാളങ്ങളിലൊന്നാണ് ഇപ്പോൾ ഓർമയാകാനൊരുങ്ങുന്നത്.കുതിര പട്ടാളത്തിന് പകരം ഇനി ടാങ്കുകളായിരിക്കും യുദ്ധമുഖത്തുണ്ടായിരിക്കുക. കുറഞ്ഞ ചിലവിൽ ആക്രമണ ശേഷി വർദ്ധിപ്പിക്കുക എന്നതാണ് ഇതിനു പിന്നിലെ ഉദ്ദേശമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.ഇതേ സംബന്ധിച്ചുള്ള അന്തിമ തീരുമാനം കേന്ദ്ര സർക്കാരിന്റെ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയായിരിക്കും.
ലഫ്:ജനറൽ ഡി.ബി ശേഖതർ കമ്മിറ്റിയുടെ നിർദ്ദേശമനുസരിച്ചാണ് ഈ നീക്കം.കുതിരപ്പട്ടാളത്തിന്റെ ആസ്ഥാനം ജയ്‌പൂരാണ്.300 കുതിരകളുള്ള 61 ആം കാവൽറി യൂണിറ്റിന് പകരമായി എത്താൻ പോകുന്നത് 72 ടാങ്കുകളാണ്.25 വർഷങ്ങൾക്കു മുമ്പാണ് അവസാനമായി കുതിരപ്പട്ടാളത്തെ ഏതെങ്കിലും തരത്തിലുള്ള സൈനിക നടപടികൾക്ക് ഉപയോഗിച്ചത്.യൂണിറ്റിലെ കുതിര പട്ടാളത്തെ ഒഴിവാക്കുന്നതോടെ രാഷ്ട്രപതിയുടെ അംഗരക്ഷക വിഭാഗത്തിലുള്ള കുതിരകൾ മാത്രമേ അവശേഷിക്കൂ എന്നാണ് റിപ്പോർട്ടുകൾ.ഒട്ടേറെ അംഗീകാരങ്ങൾ ഈ കുതിര പട്ടാളങ്ങൾ നാടിനു നേടിത്തന്നിട്ടുണ്ട്.അത്കൊണ്ട് തന്നെ, ചരിത്രത്തിന്റെ ഭാഗമായൊരു യൂണിറ്റാണ് ഇപ്പോൾ ഓർമയാകാൻ പോകുന്നത്.










Discussion about this post