തിരുവനന്തപുരം : സംസ്ഥാനത്ത് പുതിയ 6 ഹോട്ട്സ്പോട്ടുകൾ കൂടി റിപ്പോർട്ട് ചെയ്തു. കാസർഗോഡ് ജില്ലയിലെ നീലേശ്വരം, കാസർഗോഡ് മുൻസിപ്പാലിറ്റികൾ, കള്ളാർ, ഇടുക്കി ജില്ലയിലെ വണ്ടൻമേട്, കരുണാപുരം, വയനാട് ജില്ലയിലെ തവിഞ്ഞാൽ എന്നിവയാണ് പുതിയ ഹോട്ട്സ്പോട്ടുകൾ.ഇതോടെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 22 ആയി ഉയർന്നു.പുതിയതായി 11 പേർക്കാണ് ഇന്ന് കൊറോണ സ്ഥിരീകരിച്ചത്.തൃശ്ശൂർ ജില്ലയിലെ നാല് പേർക്കും കോഴിക്കോട് ജില്ലയിലെ മൂന്ന് പേർക്കും പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്നുമായി രണ്ടു വീതം പേർക്കുമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.രോഗം സ്ഥിരീകരിച്ചവരെല്ലാം സംസ്ഥാനത്തിന് പുറത്തു നിന്നും വന്നവരാണ്.
അതേസമയം, രോഗം ബാധിച്ചു ചികിത്സയിലായിരുന്ന 4 പേർ ഇന്ന് രോഗമുക്തി നേടി.ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 497 ആയി.സംസ്ഥാനത്ത് 87 പേരാണ് രോഗം ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.












