അബുദാബിയിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയ 187 പ്രവാസികളിൽ നാല് പേർക്ക് കോവിഡ് ലക്ഷണങ്ങൾ കണ്ടെത്തി.തുടർന്ന് നാലുപേരെയും ചികിത്സാ കേന്ദ്രങ്ങളിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.ഇന്ന് പുലർച്ചെ രണ്ടുമണിയോടെ കരിപ്പൂരിൽ ഇറങ്ങിയ വിമാനത്തിലാണ് യാത്രക്കാർ എത്തിയത്.
നാലിൽ മൂന്നു പേരും മലപ്പുറം ജില്ലക്കാരാണ്, ഒരാൾ കോഴിക്കോട് സ്വദേശിയും.മഞ്ചേരി കോഴിക്കോട് മെഡിക്കൽ ആശുപത്രിയിൽ ആണ് ഇവർ നിലവിൽ ചികിത്സയിലുള്ളത്.
Discussion about this post