സ്വാശ്രയ ഇന്ത്യയുടെ ആത്മവിശ്വാസത്തിന് ആദരം അർപ്പിച്ച് ഗായകർ.’ജയതു ജയതു ഭാരതം വസുദൈവ കുടുംബകം ‘ എന്ന് ആരംഭിക്കുന്ന ഗാനത്തിലൂടെ ഇന്ത്യക്ക് ആദരമർപ്പിച്ചത് ഇരുന്നൂറ് ഗായകരാണ്. ഈ ഗാനം രചിച്ചിരിക്കുന്നത് പ്രശസ്ഥ ഗാന രചയിതാവ് പ്രസൂൺ ജോഷിയും വരികൾക്ക് ഈണമിട്ടിരിക്കുന്നത് ശങ്കർ മഹാദേവനുമാണ്.
ഇന്ത്യയുടെ വൈവിധ്യത്തിന് പ്രാധാന്യം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സംസ്കൃതം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഗുജറാത്തി, മറാഠി, ബംഗാളി, പഞ്ചാബി, ആസാമീസ്, രാജസ്ഥാനി, ഭോജ്പുരി,സിന്ധി,ഒഡിയ, ഖാസി എന്നിങ്ങനെയുള്ള 16 ഭാഷകളിലെ ഗായകരാണ്. മലയാളത്തിനു വേണ്ടി പ്രിയ ഗായകരായ ചിത്ര എം ജി ശ്രീകുമാർ, വിജയ് യേശുദാസ്, സുജാത, വേണുഗോപാൽ എന്നിവരാണ് ഗാനം ആലപിക്കുന്നതിനായി അണിചേർന്നിട്ടുള്ളത്. മാത്രമല്ല, പ്രശസ്ത ഗായകരായ ഹരിഹരൻ, സോനു നിഗം, കൈലാഷ് ഖേർ, കവിത കൃഷ്ണ മൂർത്തി, കുമാർ സാനു എന്നിവരും ഗാനത്തിന് ശബ്‌ദം നൽകിയിട്ടുണ്ട്.










Discussion about this post