ന്യൂഡൽഹി : ഇന്ന് കോവിഡ് -19 സ്ഥിരീകരിച്ചവരിൽ 10 സൈനികരും ഉൾപ്പെടുന്നു.അതിർത്തി സംരക്ഷണസേനയിലെ 10 സൈനികർക്കാണ് കോവിഡ് പോസിറ്റീവ് ആണെന്ന് തെളിഞ്ഞത്.രോഗം സ്ഥിരീകരിച്ചവരെയെല്ലാം ഐസൊലേഷൻ വാർഡുകളിലേക്ക് മാറ്റിയിട്ടുണ്ടെന്നും അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.ഇവരുമായി സമ്പർക്കം പുലർത്തിയിട്ടുള്ള ആളുകളെ കണ്ടെത്തുന്നതിനും ക്വാറന്റൈൻ ചെയ്യുന്നതിനുമുള്ള നടപടികൾ ഇതിനോടകം തന്നെ ബിഎസ്എഫ് അധികൃതർ ആരംഭിച്ചു കഴിഞ്ഞു.കഴിഞ്ഞ ദിവസം രോഗബാധ സ്ഥിരീകരിച്ച 13 സൈനികർ രോഗമുക്തി നേടിയിരുന്നു.
അതേസമയം, ഇന്ത്യയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 90,000 കടന്നു.രാജ്യത്തെ വിവിധ ആശുപത്രികളിലായി 34,109 പേരാണ് ഇപ്പോഴും ചികിത്സയിലുള്ളത്.
Discussion about this post