ന്യൂഡൽഹി : ഇന്ത്യയിൽ കോവിഡ് -19 സ്ഥിരീകരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തോട് അടുക്കുന്നു.ഇന്ത്യയിലെ ആദ്യത്തെ കൊറോണ കേസ് റിപ്പോർട്ട് ചെയ്തത് ജനുവരി 30 നാണ്.5 മാസം കൊണ്ട് രോഗബാധിതരുടെ എണ്ണത്തിൽ വൻവർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 4,987 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.അതോടെ ഇന്ത്യയിലെ രോഗബാധിതരുടെ എണ്ണം 90,927 ആയി വർദ്ധിച്ചു.ഇതു വരെ റിപ്പോർട്ട് ചെയ്‌തതിൽ വെച്ച് ഏറ്റവും കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തത് ഇന്നാണ്.ഇതിനു മുമ്പ് മെയ് 11 നായിരുന്നു ആ റെക്കോർഡ്.അന്ന് റിപ്പോർട്ട് ചെയ്തത് 4,213 പോസിറ്റീവ് കേസുകളാണ്.അതേസമയം,രോഗമുക്തി നേടിയവരുടെ എണ്ണത്തിലും കാര്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നത് ആരോഗ്യ പ്രവർത്തകർക്കും രാജ്യത്തിനും അല്പം ആശ്വാസം നൽകുന്നുണ്ട്.
Discussion about this post