ന്യൂഡൽഹി : കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ കോവിഡ്-19 സ്ഥിരീകരിച്ചത് അയ്യായിരത്തിലുമധികം പേർക്ക്.ഇന്നലെ കോവിഡ് പോസിറ്റീവാണെന്ന് തെളിഞ്ഞത് 5,242 പേർക്കാണ്.ആദ്യമായാണ് ഒരു ദിവസം ഇത്രയുമധികം പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.ഇതോടെ രാജ്യത്താകെയുള്ള കോവിഡ് ബാധിതരുടെ എണ്ണം 96,169 ആയി വർദ്ധിച്ചു.ഇന്ത്യയിലെ കോവിഡ് മരണസംഖ്യയിലും കാര്യമായി വർദ്ധനവുണ്ട്. ഇന്ത്യയിലെ ഏറ്റവും കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്‌ത മഹാരാഷ്ട്രയുടെ സ്ഥിതി അതീവ ഗുരുതരമാണ്.മുംബൈയിലെ കൊറോണ വ്യാപനം നിയന്ത്രിക്കുന്നതിൽ സംസ്ഥാന സർക്കാർ നന്നേ പരാജയപ്പെട്ടുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
തമിഴ്നാട്, ഗുജറാത്ത്, ഡൽഹി എന്നീ സംസ്ഥാനങ്ങളിലും കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു വരികയാണ്. കൊറോണയുടെ വ്യാപനം കൂടുതൽ തീവ്രമായതിനെ തുടർന്ന് കേന്ദ്രസർക്കാർ ലോക്ക്ഡൗൺ മെയ് 31 വരെ നീട്ടിയിട്ടുണ്ട്.
Discussion about this post