കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ബഹുമാനത്തോടെ ഒരു കണിക പോലും ഇല്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി.തന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ, രാഹുൽഗാന്ധിയെന്നാൽ ഒരു നാണക്കേടാണെന്നും, ബഹുമാനത്തിന്റെ കണികപോലും അർഹിക്കുന്നില്ലെന്നും ദേശീയ മാധ്യമമായ ടൈംസ് നൗവിന് നൽകിയ അഭിമുഖത്തിൽ സ്മൃതി ഇറാനി വെളിപ്പെടുത്തി.
“നിങ്ങളുടെ വയസ്സ് അമ്പതുകളിൽ എത്തിയിരിക്കുന്നു, എന്നാൽ ഇതുവരെ കാര്യമായി ഒന്നും ചെയ്യാൻ നിങ്ങൾക്ക് സാധിച്ചില്ലെങ്കിൽ ഒരിക്കലുമൊരാളിൽ നിന്നും ബഹുമാനം നിങ്ങൾക്ക് ലഭിക്കില്ല” എന്ന് രാഹുൽ ഗാന്ധിയെ സൂചിപ്പിച്ചു കൊണ്ട് സ്മൃതി ഇറാനി വെളിപ്പെടുത്തി.നീരവ് മോദി, വിജയ് മല്യ എന്നിവർക്ക് ഇത്രയും വലിയ തട്ടിപ്പ് നടത്താൻ സാധിച്ചത് കോൺഗ്രസ് കാരണമാണെന്നും, വിവാദമായ പല കേസുകളിലും കോൺഗ്രസിന്റെ ഇടപെടൽ വ്യക്തമായിരുന്നുവെന്നും സ്മൃതി ഇറാനി കൂട്ടിച്ചേർത്തു
Discussion about this post